Saturday 21 March 2015

PF


Here's the information contact submitted in http://vcrkottaram.webs.com/kasepfhelpline.htm

From Name: JAMSHADALI V H
Email: jamshadalivh@......com
Phone:..............

Message:
I am working as Asst. prof of Physics At Govt. Engg. College Sreekrishnapuram Palakkad and I have a GPF account from 2008 september onwards. Before That period, from 2003 to aug -2007 I had A GASEPF account when I was working as HSST Physics in an aided school. What things I Have to do to transfer my GASEPF to GPF or to close GASEPF

REPLY : സര്‍,
മുംപ് ജോലി ചെയ്ത കാലയളവില്‍ എച്ച്.എസ്.എസ്.ടി ആയിരുന്നപ്പോള്‍ പി.എഫ് വരിസംഖ്യ അടച്ചത് ജി.എ.എസ്.ഇ.പി.എഫ് എന്നാണ്പ‍റഞ്ഞിരിക്കുന്നത്. കേരള എയിഡഡ് സ്ക്കൂള്‍ പ്രൊവിഡണ്ട് ഫണ്ട് (കെ.എ.എസ്.ഇ.പി.എഫ്) ആണോ സാര്‍ ഉദ്ദേശിച്ചത്. എങ്കില്‍ മുംപ് ജോലി ചെയ്ത സ്ക്കൂളില്‍ നിന്നും പഴയ പി.എഫ് ക്ളോഷര്‍ ഫോറം ഇ2 ഉം അനുബന്ധ ഫോറം സെറ്റും ഫോമുകള്‍ ലഭിക്കുന്ന കടയില്‍ നിന്നും വാങ്ങി കെ.എ.എസ്.ഇ.പി.എഫ് ല്‍ അവസാനം ലഭിച്ച ക്രഡിറ്റ് കാര്‍ഡും അതിനു ശേഷമുള്ള അനക്സര്‍ സ്റ്റേറ്റ്മെന്‍റും തയാറാക്കി ക്ളോഷര്‍ ഫോമും മറ്റ് അനുബന്ധ ഫോറങ്ങളൂം ജി.പി.എഫ് അക്കൗണ്ട് അനുവദിച്ച എ.ജി യുടെ കത്തിന്‍റെ പകര്‍പ്പ് , എയിഡഡ് സ്ക്കൂള്‍ സര്‍വ്വീസ് രാജിവെച്ചത് ബന്ധപ്പെട്ട ഡി.ഇ.ഒ അംഗീകരിച്ച ഉത്തരവിന്‍റെ പകര്‍പ്പ് എന്നിവ സഹിതം മുംപ് ജോലി ചെയ്ത കാലയളവില്‍ എച്ച്.എസ്.എസ്.ടി ആയിരുന്നപ്പോള്‍ പി.എഫ് വരിസംഖ്യ അടച്ച പഴയ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യപകന്‍റെ ഒപ്പോടു കൂടി (എല്ലാ ഫോറങ്ങളിലും) ബന്ധപ്പെട്ട ഡി.ഇ.ഒ/ എ.ഇ.ഒ വഴി ബന്ധപ്പെട്ട ഡി.ഡി.ഇ ഓഫീസിലെ അസിസ്റ്റന്‍റ് പ്രൊവിഡന്‍റ് ഫണ്ട് ഓഫീസര്‍ക്ക് അയക്കണം. 
2008 സെപ്തംബറില്‍ ജി.പി.എഫ് അക്കൗണ്ട് നംപറില്‍ വരിസംഖ്യ അടക്കാന്‍ തുടങ്ങീയിട്ടും കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ട് ക്ളോസ് ചെയ്യതിനാല്‍ ക്ളോഷറിന്‍ അപ്പ് ടു ഡേറ്റ് പലിശ ലഭിക്കില്ല. ജി.പി.എഫ് അക്കൗണ്ട് നംപര്‍ അനുവദിച്ച എ.ജി യുടെ കത്ത് തീയതി മുതല്‍ ഒരു വര്‍ഷത്തേക്കേ പലിശ ലഭിക്കൂ. ആയതിനാല്‍ കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ട് ക്ളോഷര്‍ അപേക്ഷ മേല്‍ സൂചിപ്പിച്ച പ്രകരാം ഉടനെ സമര്‍പ്പിക്കേണ്ടതാണ്.
ജി.പി.എഫ് ക്ളോഷര്‍ ഫോറം നിലവില്‍ ഫോറം ജെ ആയി മാറിയിട്ടുണ്ട്. അതനുസരിച്ചുള്ള മാറ്റം കെ.എ.എസ്.ഇ.പി.എഫ് ക്ളോഷര്‍ ഫോറം കാര്യത്തില്‍ മാറ്റം വരാത്തതിനാല്‍ പി.എഫ്. ക്ളോഷറിന്‍റെ പഴയ ഫോറം ഇ2 ഉം സെറ്റും തന്നെ ചോദിച്ചു വാങേണ്ടതാണ്. ഇനിയും സംശയമുണ്ടെങ്കില്‍wwww.vcrkottaram.com ല്‍ ഉള്ള ഫോണ്‍ നംപറിലോ ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.