Gain PF 2

നിലവില്‍ ഗെയിന്‍ പി എഫില്‍ ലോണിന് അപേക്ഷിക്കുന്നവര്‍ എഴുതിത്തയ്യാറാക്കിയ രണ്ടു വര്‍ഷത്തെ പി.എഫ് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ടതുണ്ട്. എന്നാല്‍ 2015-2016 കാലയളവിലെ ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് പി.എഫ് വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്താന്‍ കഴിയും. ഇതേക്കുറിച്ച് ചുവടെയുള്ള വിവരങ്ങള്‍ വായിച്ചു നോക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി ഉന്നയിക്കുമല്ലോ.

നിലവില്‍ ഒരു പി.എഫ് ലോണിന് ഗെയിന്‍ പി.എഫ് സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിച്ചു കഴിഞ്ഞാലും എ.പി.എഫ്.ഒ ഓഫീസിലേക്ക് മാന്വലായി ലോണ്‍ അപേക്ഷയും സ്റ്റേറ്റ്‌മെന്റും മറ്റ് രേഖകളും നല്‍കേണ്ടി വരുന്നു. 2014-15 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ 01.04.2015 മുതല്‍ 31.03.2016 വരെയുള്ള മാസം തിരിച്ചുള്ള പി.എഫ് വിവരങ്ങളും 2015-16 ഓപ്പണിങ്ങ് ബാലന്‍സും കുറവ്‌ ചെയ്യേണ്ട അരിയറിന്റെ വിവരങ്ങളും 2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 2016-17 ഓപ്പണിങ്ങ് ബാലന്‍സും കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങളും പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇത്.

2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക കൂടാതെ കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ മാത്രം മതി എന്നതിനാല്‍ പരിശോധിക്കേണ്ടത് എന്നതിനാല്‍ മാന്വല്‍ കോപ്പി നല്‍കുന്നത് ഒഴിവാക്കി പി.എഫ് ലോണുകള്‍ പാസാക്കുന്നത് കുറച്ച് കൂടി വേഗത്തില്‍ വരിക്കാര്‍ക്ക് ലഭിക്കുന്നതിനു വേണ്ട പ്രാരംഭ നടപടികളുടെ ഭാഗമായി ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട നേരത്തേ പി.എഫില്‍ മെര്‍ജ് ചെയ്തിട്ടുള്ള ഡി.എ/സാലറി അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനം ഗെയിന്‍ പി.എഫ് സൈറ്റില്‍ പുതുതായി ഒരുക്കിയിട്ടുണ്ട്.

അവസാനമായി ലഭിച്ചിട്ടുള്ള ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട ഗഡുക്കളായുള്ള അരിയര്‍ തുകയും അതുമായി ബന്ധപെട്ട സര്‍ക്കാര്‍ ഉത്തരവ് നമ്പറും തീയതിയും പ്രസ്തുത തുകകള്‍ പിന്‍വലിക്കുന്നതിന് അനുവദനീയമായ തീയതിയും ആണ് നിലവില്‍ ചേര്‍ക്കേണ്ടത്.

എ.ബി.സി.ഡി സ്റ്റേറ്റ്‌മെന്റില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഭാഗത്താണ് അരിയര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഫീല്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

No comments:

Post a Comment